ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മുളക്കുളം, കടുത്തുരുത്തി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന മുളക്കുളം ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ കടുത്തുരുത്തി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന 26.15 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ്. വടക്ക് പിറവം മുനിസിപ്പാലിറ്റിയും ഇലഞ്ഞി പഞ്ചായത്തും, കിഴക്ക് ഇലഞ്ഞി, ഞീഴൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തലയോലപ്പറമ്പ്, വെള്ളൂർ പഞ്ചായത്തുകളും, തെക്ക് ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തുകളും അതിരുകളായാണ് നിലകൊള്ളുന്നത്. 1953-ൽ തെരഞ്ഞെടുത്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് പഞ്ചായത്തായി പ്രവർത്തനം ആരംഭിച്ച മുളക്കുളം പഞ്ചായത്തിന് മുമ്പ് വില്ലേജ് യൂണിയനും പകുതി കമ്മിറ്റിയും ഭരണസംവിധാനങ്ങളായി നിലനിന്നിരുന്നു. ആദ്യ പ്രസിഡന്റായി വർഗീസ് മാണി പുത്തൂരാൻ പ്രവർത്തിച്ചപ്പോൾ, തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന ആദ്യ പഞ്ചായത്ത് പ്രസിഡന്റായി പി.എം. മാർക്കോസ് ചുമതലയേറ്റു. 1963-ൽ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
August 14, 2026
ചിങ്ങം 1 കർഷകദിനാചരണം നടത്തി
മുളക്കുളം ഗ്രാമപഞ്ചായത്തിലെ ചിങ്ങം 1 നോടനുബന്ധിച്ച് നടത്തുന്ന കർഷകദിനാചരണം ബഹു. ജലവിഭവ , ഭവന വകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് നിർവ്വഹിക്കുന്നു.