മുളക്കുളം ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പ്രവർത്തന കലണ്ടർ

♻️ ഹരിത കർമ്മസേന
അജൈവ മാലിന്യ ശേഖരണ കലണ്ടർ
ക്രമ നമ്പർശേഖരിക്കുന്ന ഇനംശേഖരിക്കുന്ന മാസം
1പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ, പേപ്പർഎല്ലാ മാസവും
2ഇ-വേസ്റ്റ്ജനുവരി, ജൂലൈ
3തുണി മാലിന്യംഫെബ്രുവരി
4ആപത്കരമായ ഇ-മാലിന്യങ്ങൾ (ബൾബ്, കണ്ണാടി)മാർച്ച്, ഒക്ടോബർ
5ചെരുപ്പ്, ബാഗ്, തെർമോക്കോൾ, അപ്ഹോൾസ്ററിഏപ്രിൽ, നവംബർ
6കുപ്പി, ചില്ല് മാലിന്യംമെയ്, ഡിസംബർ
7ഉപയോഗശൂന്യമായ വാഹന ടയർജൂൺ
8പോളി എത്തിലീൻ പ്രിന്റിങ് ഷീറ്റ്, സ്ക്രാപ്പ്ആഗസ്റ്റ്
9മരുന്ന് സ്ട്രിപ്പ്സെപ്റ്റംബർ

📢 പ്രത്യേക ശ്രദ്ധയ്ക്ക്

  • ♻️ ഉപയോഗശൂന്യമായ അജൈവ പാഴ് വസ്തുക്കൾ വൃത്തിയാക്കി നിശ്ചയിച്ചിട്ടുള്ള മാസങ്ങളിൽ യൂസർഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
  • 🌱 ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.
  • 🚫 മാലിന്യങ്ങൾ കത്തിക്കുകയോ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
  • 🏆 വിവരങ്ങൾ നൽകുന്നവർക്ക് പിഴ തുകയുടെ 25% പാരിതോഷികമായി ലഭിക്കുന്നതാണ്.