ജാഗ്രതാ സമിതി
🛡️ ജാഗ്രത സമിതി
എന്താണ് ജാഗ്രത സമിതി?
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ ശാരീരിക, മാനസിക, ജീവൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവർക്കെതിരായ അതിക്രമങ്ങൾ, അവകാശ ലംഘനങ്ങൾ, സാമൂഹ്യവിലക്കുകൾ എന്നിവ തടയുന്നതിനുമായി പ്രാദേശിക തലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന സംരക്ഷണ സംവിധാനമാണ് ജാഗ്രത സമിതി.
സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ഇടപെടൽ ആവശ്യമായ സാഹചര്യങ്ങളിൽ സമയബന്ധിതമായി പ്രവർത്തിക്കുകയും നിയമപരമായും സാമൂഹികമായും ലഭ്യമായ സംരക്ഷണ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സഹായിക്കുകയും ചെയ്യുന്നു.
ഉദ്ദേശ്യ ലക്ഷ്യങ്ങൾ
- സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അതിക്രമങ്ങൾ, വിവേചനം, ചൂഷണം എന്നിവയ്ക്കെതിരെ ഇടപെടുകയും ചെയ്യുക.
- പരാതികൾ സ്വീകരിച്ച് അടിയന്തര സഹായവും പരിഹാരവും ഉറപ്പാക്കുക.
- പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ ജില്ലാ ജാഗ്രത സമിതി, വനിത കമ്മീഷൻ, നിയമ സഹായ ഏജൻസികൾ തുടങ്ങിയവയ്ക്ക് കൈമാറുക.
- സ്ത്രീ-ശിശു ക്ഷേമവുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക.
- സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക.
- ജനകീയ കൂട്ടായ്മകളും സാമൂഹിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.
- സ്ത്രീ-ശിശു ക്ഷേമ പ്രവർത്തനങ്ങൾക്ക് സാമൂഹിക പിന്തുണയും നിരീക്ഷണവും ഉറപ്പാക്കുക.
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന
- ചെയർപേഴ്സൺ – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- വൈസ് ചെയർപേഴ്സൺ – വൈസ് പ്രസിഡന്റ്
- കൺവീനർ – ഐ.സി.ഡി.എസ് സൂപ്പർവൈസർ
- കോ-കൺവീനർ – പഞ്ചായത്ത് സെക്രട്ടറി
അംഗങ്ങൾ
- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
- അഭിഭാഷക
- പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
- എസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
- പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
- സി.ഡി.എസ് ചെയർപേഴ്സൺ
- വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ
ക്ഷണിതാക്കൾ
- ജില്ലാ ബാല സംരക്ഷണ സമിതി (DCPC) പ്രതിനിധി
- വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ
മുളക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ
| ക്രമ നമ്പർ | പദവി | പേര് | ഫോൺ നമ്പർ |
|---|---|---|---|
| 1 | ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | ജിജി സുരേഷ് | 9496044620 |
| 2 | വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ് | ജെഫി ജോസഫ് | 9447421762 |
| 3 | കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർ | അഞ്ജന ആർ നായർ | 8281435357 |
| 4 | കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറി | ഷാജിമോൻ കാവൂ | 9496044621 |
| 5 | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | ബിജു റ്റി കെ | 9446270728 |
| 6 | അഭിഭാഷക | അഡ്വ. | |
| 7 | പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ | ||
| 8 | എസ്.സി/എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക | അശ്വതി ശ്യാം | 8606605757 |
| 9 | പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ | ഡോ. മാമ്മൻ പി ചെറിയാൻ | 9496357047 |
| 10 | സി.ഡി.എസ് ചെയർപേഴ്സൺ | ജലജ ഹരിദാസ് | |
| 11 | വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ | - | - |
വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി
തദ്ദേശഭരണ സ്ഥാപന തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി രൂപീകരിക്കുന്ന ജാഗ്രത സമിതിയുടെ കീഴ്ഘടകമാണ് വാർഡ്/ഡിവിഷൻ തല ജാഗ്രത സമിതി.
ഘടന
- ചെയർപേഴ്സൺ – വാർഡ് മെമ്പർ / കൗൺസിലർ
- വൈസ് ചെയർപേഴ്സൺ – എ.ഡി.എസ് പ്രസിഡന്റ് / തിരഞ്ഞെടുക്കപ്പെടുന്ന വനിത
- കൺവീനർ – അങ്കണവാടി വർക്കർ / കമ്മ്യൂണിറ്റി വർക്കർ
- ജോയിന്റ് കൺവീനർ
അംഗങ്ങൾ
- പൊതുസമ്മതനായ ഒരാൾ (ഡോക്ടർ, അഭിഭാഷകൻ, റിട്ടയർഡ് ഉദ്യോഗസ്ഥൻ)
- സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ
- രണ്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ (ഒരാൾ സ്ത്രീ)
- എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി
എക്സ് ഒഫീഷ്യോ അംഗങ്ങൾ (ക്ഷണിതാക്കൾ)
- ആരോഗ്യ പ്രവർത്തക
- സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി
- അങ്കണവാടി അധ്യാപിക / കൗൺസിലർ
- വാർഡ് വികസന സമിതി കൺവീനർ
- ബാലസഭ പ്രസിഡന്റ്