നിയമ വ്യവസ്ഥകൾ

⚖️ മാലിന്യ സംബന്ധമായ നിയമങ്ങളും വ്യവസ്ഥകളും

കേരള പഞ്ചായത്ത് രാജ് ആക്ട് & മുനിസിപ്പാലിറ്റി ആക്ട്

കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരമുള്ള മാലിന്യ സംസ്കരണ വ്യവസ്ഥകളും അവ ലംഘിക്കുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികളും താഴെ വിശദീകരിക്കുന്നു.
വകുപ്പ്
(പഞ്ചായത്ത് / മുനിസിപ്പാലിറ്റി)
കുറ്റകൃത്യത്തിന്റെ വിശദാംശംനടപടിക്രമംപിഴ / ശിക്ഷചുമത്തുന്ന അധികാരിപിഴ ഒടുക്കിയില്ലെങ്കിൽ
219എൻ / 340പൊതു / സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ5,000 രൂപ വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എ / 335കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ / കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ5,000 രൂപ വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എസി / 326സിമാലിന്യം വേർതിരിച്ച് കൈമാറാതിരിക്കുന്നത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ1,000 മുതൽ 10,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219എഡി / 326ഡിയൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്വ്യക്തിയെ കേട്ട് പിഴ ചുമത്തൽ; സേവനങ്ങൾ നിഷേധിക്കാവുന്നതാണ്പ്രതിമാസം യൂസർ ഫീസിന്റെ 50%സെക്രട്ടറിറവന്യൂ റിക്കവറി
219ബി / 327ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വീഴ്ചകുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ1,000 മുതൽ 10,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219കെ / 337ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്മലിനജലം ഒഴുക്കുന്ന പൈപ്പ് / മാർഗ്ഗം അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക5,000 മുതൽ 50,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219എച്ച് / 334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ10,000 രൂപ വരെഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്–
219എ / 334എബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (BWG) ഉറവിടത്തിൽ മാലിന്യം കൈകാര്യം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ; ലൈസൻസ്, ബിൽഡിംഗ് നമ്പർ, പെർമിറ്റ് റദ്ദാക്കൽ6 മാസം മുതൽ 1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്–
⚠️ പ്രധാന അറിയിപ്പ്:
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടത് ഓരോ പൗരന്റെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണ്. നിയമലംഘനങ്ങൾക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.